ആലപ്പുഴ: മലപ്പുറം എൻജിനിയറിംഗ് കോളേജ് റിട്ട. പ്രൊഫസറും പ്രഭാഷകനുമായ പ്രൊഫ. ടി.ഡി.രാജുവിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12എ ശാഖാ മനേജിംഗ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.ദേവദാസ് സ്വാഗതം പറഞ്ഞു. ദിനേശൻ ഭാവന, ബി.സുന്ദർലാൽ, പി.ബി.രാജീവ് എസ്.സാജൻ, എം.ജി.രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.