പൂച്ചാക്കൽ: എസ് എൻ ഡി പി യോഗം പാണാള്ളി ഗീതാനന്ദപുരം ശാഖ വാർഷിക പൊതുയോഗം ഇന്ന് രാവിലെ പത്തിന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. യോഗം ഡയക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷത വഹിക്കും. ചേർത്തല യൂണിയൻ കൗൺസിലർ പി.വിനോദ് മാത്താനം ഉദ്ഘാടനം ചെയ്യും. യൂണിയൻ കൗൺസിലർ ബിജുദാസ് സ്കോളർഷിപ്പ് വിതരണം നടത്തും.ശാഖപ്രസിഡന്റ് സോമൻ കൊട്ടടി, സെക്രട്ടറി ഷിബു തൈക്കൂടം, സെക്രട്ടറി ഇൻ ചാർജ് സോമേഷ് മിന്നാരം, വൈസ് പ്രസിഡന്റ് ദിനേശൻ, ക്ഷേത്ര പുനർനിർമാണ കമ്മറ്റി ചെയർമാൻ മോഹനൻ കോമച്ചാട്, കൺവീനർ രാജേന്ദ്രൻ ആശാരിശേരി, വനിതാസംഘം പ്രസിഡന്റ് രാധാമണി രാജേന്ദ്രൻ, സെക്രട്ടറി സുജാത മോഹൻ എന്നിവർ സംസാരിക്കും