ഹരിപ്പാട്: ചെറുതന ആയാപറമ്പ് പാണ്ടി പാലം പൊളിച്ച് കിഫ്ബിയിൽ ഉൾപ്പെടുത്തി വലിയ വാഹനങ്ങൾ പോകാവുന്ന തരത്തി​ൽ വലിയ പാലം പണിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും നബാർഡ് ഫണ്ടും ഉപയോഗിച്ച് നി​ർമി​ച്ച ചെറുതന ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വെട്ടുകുളഞ്ഞി പാണ്ടി ബോട്ട് ജെട്ടി റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് വി.ബി രത്നകുമാരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി, ബ്ലോക്ക് മെമ്പർമാരായ ഗിരിജ സന്തോഷ്, അനില, ടി​.കെ.പൊന്നപ്പൻ, ശ്രീജ തുടങ്ങിയവർ സംസാരിച്ചു.