dd2e
കുറിച്ചിക്കൽ പാലം പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ആറ്റിൽ വള്ളങ്ങൾ നിരത്തി പ്രതീകാത്മക പാലം നിർമ്മിച്ചപ്പോൾ

ഹരിപ്പാട്: കരുവാറ്റ കുറിച്ചിക്കൽ കാരമുട്ട് പാലത്തിന്റെ അവസാനഘട്ട നിർമ്മാണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ലീഡിംഗ് ചാനലിന് കുറുകെ 500 മീറ്റർ മനുഷ്യ പാലം നിർമ്മിച്ചു.

ആറിന്റെ മദ്ധ്യത്തിൽ വള്ളത്തിൽ നിന്നാണ് മനുഷ്യ പാലം നിർമ്മിച്ചത്. രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണ് പാലം പണി​ നിറുത്തി​യതി​ന് പി​ന്നി​ലെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബുപ്രസാദ് പറഞ്ഞു. പാലം പണി അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ജലഗതാഗതം തടസപ്പെടുത്തുന്ന സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.മോഹനൻപിള്ള അദ്ധ്യക്ഷനായി.