ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.വി.മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സുഗതൻ, എ.എ.ഷുക്കൂർ, ജി.മുകുന്ദൻപിള്ള , അനിൽബോസ്, നെടുമുടി ഹരികുമാർ, ഇല്ലിക്കൽ കുഞ്ഞുമോൻ,തോമസ് ജോസഫ്, ജി.സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്, പി.ബി.വിശ്വേശര പണിക്കർ, ജി.മനോജ്കുമാർ, റീഗോ രാജു, ടി.വി.രാജൻ,ബഷീർ കോയാപറമ്പിൽ, ജ്യോതിമോൾ,മോളി ജേക്കബ്, സീനത്ത് നാസർ, സജേഷ് ചാക്കുപറമ്പിൽ, കെ.എസ്.ഡൊമനിക്, എസ്.മുകുന്ദൻ, കെ.ധനപാലൻ, ഷെഫീക്ക്, ഷിജു താഹ, കെ.നൂറുദ്ധീൻ കോയ, ജമീല ടീച്ചർ, വിഷ്ണു ഭട്ട്, ഷമീർ തുടങ്ങിയവർ സംസാരിച്ചു.