ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് ഗവ. ആയുർവേദ ആശുപത്രിയിലെ മരുന്ന് സ്റ്റോക്കിൽ കുറവുണ്ടെന്ന ആരോപണത്തെത്തുടർന്ന് താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ.റോഷന് മുൻകൂർ ജാമ്യം ലഭിച്ചു. പഞ്ചായത്ത് അംഗം രമണി, ആശുപത്രിയിലെ ഡോക്ടർ രത്നകുമാർ എന്നിവർക്കെതിരെയും ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്. കായംകുളം ഡിവൈ.എസ്.പി ആർ.ബിനുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നവംബർ 16നാണ് താത്കാലിക ജീവനക്കാരി കുമാരപുരം എരിക്കാവ് മാമൂട്ടിൽ ശ്രീകുമാറിന്റെ ഭാര്യ അരുണ (32) ജീവനൊടുക്കിയത്. ആക്ഷേപങ്ങളിൽ മനംനൊന്താണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പിതാവ് മഹാദേവികാട് കളത്തേൽ വീട്ടിൽ കെ.പി. രവീന്ദ്രൻ പറഞ്ഞിരുന്നു.