photo
ചേർത്തല ശ്രീനാരായണ കോളേജിൽ നടക്കുന്ന 22-ാമത് സംസ്ഥാന സ്കൗട്ട് ഗൈഡ്സ് സംസ്ഥാന കാമ്പോരിയിൽ ഹാം റോഡിയോ സ്റ്റേഷൻ എ.എം.ആരിഫ് എം.പി സന്ദർശിച്ചപ്പോൾ

ചേർത്തല:ചേർത്തല ശ്രീനാരായണ കോളേജിൽ നടക്കുന്ന 22-ാമത് സംസ്ഥാന സ്കൗട്ട് ഗൈഡ്സ് സംസ്ഥാന കാമ്പോരിയിൽ ഹാം റോഡിയോ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ആശയ വിനിമയം നടത്തുന്നതിനായി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം സ്പെഷ്യൽ ഇവന്റ് കോൾ സൈൻ അനുവദിച്ചു. AT1CTL എന്ന കോൾ സൈൻ വഴി ക്യാമ്പ് നടക്കുന്ന അഞ്ച് ദിവസവും പ്രത്യേക സ്റ്റേഷൻ തുറന്ന് ആശയവിനിമയം സാദ്ധ്യമാണ്.ചേർത്തല എസ്.എൻ.ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ യു.ജയന്റെ നേതൃത്വത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം..അഡ്വ.എ.എം.ആരിഫ് എം.പി ഹാം റേഡിയോ സ്റ്റേഷൻ സന്ദർശിച്ചു.ജനറൽ കൺവീനർ കെ.എം.ചാക്കോ,യു.ആർ.വിജയകുമാർ,പി.പ്രശാന്ത്,രാംഹരി നാരായണൻ,യു.ജയൻ എന്നിവർ പങ്കെടുത്തു.