കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 4ാം നമ്പർ കുന്നുമ്മ കാവാലം തിരുവിളങ്ങാട് ശ്രി മഹാദേവക്ഷേത്രത്തിൽ (മൂർത്തിനട) ഭാഗവത സപ്താഹയജ്ഞം ഇന്നു മുതൽ 12 വരെനടക്കും. മധു മുണ്ടക്കയമാണ് യജ്ഞാചാര്യൻ.ഇന്ന് വൈകിട്ട് ആറിന് ഡെപ്യൂട്ടി തഹസിൽദാർ എസ്‌. സുഭാഷ് ഭദ്രദീപ പ്രകാശനവും.ക്ഷേത്രം തന്ത്രി കുമരകം എം.എൻ ഗോപാലൻ വിഗ്രഹ പ്രതിഷ്ഠയും ശാഖായോഗം പ്രസിഡന്റ്‌ കെ.പി.കണ്ണൻ ആചാര്യവരണവും കാവാലം നാലുപറയിൽ പ്രീതി ബിനിഷ്‌ കലവറ നിറയ്ക്കൽചടങ്ങും നിർവഹിക്കും. വൈസ് പ്രസിഡന്റ് ടി.എം മോഹൻദാസ് സെക്രട്ടറി കെ.സി.ഷാജിമോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.