ചേർത്തല:മഹാത്മാഗാന്ധിയെ കൊന്നതിന് പിന്നാലെ സംഘപരിവാർ നേരിട്ട ഒറ്റപ്പെടലിന് സമാനമായ അവസ്ഥയിലാണ് അവരിപ്പോഴെന്ന് പുരോമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പറഞ്ഞു. സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ പ്രസ്ഥാനത്തെ ഒറ്റിയവർ പിന്നീട് ഗാന്ധിയെ വധിച്ചു.പിന്നീട് അവർ ശക്തരാവുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയുംചെയ്തു..പുതിയ സംഭവങ്ങൾ സംഘപരവാറിനെ ഗാന്ധിവധത്തിന് പിന്നാലെയെന്നപോലെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തി.
കേരളത്തിൽ ആർ.എസ്.എസ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെപ്പോലും വഴിതെറ്റിക്കാൻ ശ്രമിക്കുന്നു.