ഹരിപ്പാട് : മഹാദേവികുളങ്ങര ശ്രീ ദുർഗ്ഗാക്ഷേത്രത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുളങ്ങര ദേവിക്ക് നാളെ പന്തീരാഴി സമർപ്പിക്കും. ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ദേവിയെ മഹാദേവികുളങ്ങര ഭഗവതി ജീവതയിൽ എഴുന്നള്ളി മൂലസ്ഥാനത്തെത്തി വായ്ക്കുരവയോടും താലപ്പൊലിയോടും കൂടി സ്വീകരിക്കും. തുടർന്ന്ക്ഷേത്ര ശ്രീകോവിലിനുള്ളിൽ നടയടച്ച് രണ്ടു ഭഗവതിമാർക്കും ഒന്നിച്ച് നിവേദ്യവും പന്തീരാഴിപൂജയും ദീപാരാധനയും സമർപ്പിക്കും. തുടർന്നാണ് അൻപൊലിയും കൂട്ട എഴുന്നള്ളത്തും. പരമ്പരാഗതമായി തയ്യാറാക്കുന്ന പടച്ചോറും ഇടിച്ചക്കതോരനും പുളിശേരിയും കടുമാങ്ങയും ഉൾപ്പെടെയുള്ള വിഭവങ്ങളടങ്ങിയ ചോറൂട്ടും ഉണ്ടാവും. തുടർന്ന് വലിയകുളങ്ങര അമ്മ യാത്ര ചോദിച്ചു മടങ്ങുന്നതോടെ ചടങ്ങുകൾ സമാപിക്കും..നൂറ്റാണ്ടുകളായി നടക്കുന്ന ഈ ചടങ്ങിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നൂറു കണക്കിന് ആളുകളാണ് എത്തുന്നത്.