ഹരിപ്പാട്: ഹരിപ്പാട്ടെ റവന്യു ടവറിന് കേരള കാളിദാസൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ഒന്നര ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി സർക്കാരിന് സമർപ്പിക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ മുഞ്ഞിനാട്ട് രാമചന്ദ്രനാണ് ഹർജി സമർപ്പിച്ചത്. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കുമായി രണ്ട് ഹർജികൾ നൽകി. എല്ലാ പിന്തുണയും പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി. ഭീമഹർജി സമർപ്പണ ചടങ്ങിൽ സുരേഷ് മണ്ണാറശ്ശാല, പൂമംഗലം രാജഗോപാൽ, വി.കെ. കേരളവർമ്മ, സത്യശീലൻ കാർത്തികപ്പള്ളി, ബിനു വിശ്വനാഥ്, എച്ച് .നിയാസ് എന്നിവർ പങ്കെടുത്തു.