ചേർത്തല:സാംസ്‌കാരിക പ്രവർത്തകനും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി താലൂക്ക് പ്രസിഡന്റുമായിരുന്ന വി.കെ.ജോയി അനുസ്മരണം ഇന്ന് വൈകിട്ട് 4ന് കണിച്ചുകുളങ്ങരയിൽ നടക്കും. പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെയുള്ള ജനകീയ കൂട്ടായ്മയായാണ് അനുസ്മരണം ആചരിക്കുന്നത്. പ്രമുഖ ചിത്രകാരൻ ആർ.പാർത്ഥസാരഥി വർമ്മ മുഖ്യ പ്രഭാഷണം നടത്തും