ആലപ്പുഴ: പുന്നപ്ര കാർമൽ എൻജിനീയറിംഗ് കോളേജിൽ ജനുവരി 10ന് രാവിലെ 10ന് ഡോ.പി.ആർ.വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ളാസ്നടക്കുമെന്ന് കോളേജിലെ ബേസിക് സയൻസ് വിഭാഗം മേധാവി പ്രൊഫ. ഡോ. നാരായണൻ നമ്പൂതിരി വാർത്താസമ്മേളനത്തിൽ അറയിച്ചു. കാർമൽ സ്ഥാപനങ്ങളുടെ ചെയർമാൻ ഫാ. മാത്യു അറേക്കളം അദ്ധ്യക്ഷത വഹിക്കും.കോളേജ് ഡയറക്ടർ ഫാ. ജസ്റ്റിൻ ആലുക്കൽ സ്വാഗതവും പ്രിൻസിപ്പൽ ഡോ. പോൾ കെ.മാത്യു നന്ദിയും പറയും. ഫോൺ 9745005199, 9446513899. വാർത്താസമ്മേളനത്തിൽ കോ-ഓർഡിനേറ്റർ പ്രൊഫ. ആർ.രഞ്ജിത്തും പങ്കെടുത്തു.