ആലപ്പുഴ: ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചിട്ടുള്ള തുക കാലോചിതമായി പരിഷ്കരിക്കുക, ഓഡിറ്റിന്റെ പേരിൽ നടക്കുന്ന പ്രഥമാധ്യാപക പീഡനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.റ്റി.എ റവന്യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് പടിക്കൽ ഇന്ന് രാവിലെ 10 ന് ധർണ നടത്തും.

സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് സി.പ്രദീപ് ഉദ്ഘാടനം ചെയ്യും.റവന്യു ജില്ലാ പ്രസിഡന്റ് ജോൺ ബോസ്കോ .പി. എ അദ്ധ്യക്ഷത വഹിക്കും.