ആലപ്പുഴ: മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം നിർമാണം പൂർത്തിയാകുന്നു. ഫെബ്രുവരി​യി​ൽ ഉദ്ഘാടനം നടക്കും. അപ്രോച്ച് റോഡിന്റെ നി​ർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. വടക്കേക്കരയിൽ 80 മീറ്ററും തെക്കേക്കരയിൽ 90 മീറ്ററുമാണ് അപ്രോച്ച് റോഡിന്റെ നീളം. പാലത്തിന്റെ കൈവരി നിർമാണം കഴിഞ്ഞു. പാലം തുറക്കുന്നതോടെ ആലപ്പുഴയിൽ നിന്ന് കാവാലംവഴി കോട്ടയത്തേയ്ക്ക് എളുപ്പത്തിലെത്താനാകും. 28.5 കോടിയാണ് പാലത്തിന്റെ നിർമാണ ചിലവ്.