ആലപ്പുഴ: മന്ത്രി​ തോമസ് എെസക്കിൽ നിന്നും കയർ വകുപ്പ് ഒഴിവാക്കണമെന്ന് കയർതൊഴിലാളി ഫെഡറേഷൻ എെ.എൻ.ടി.യു.സി സംസ്ഥാന നേതൃയോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. യോഗം എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.. അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് മുഴുവൻ കയർ പ്രോജക്ട് ഒാഫീസുകളുടേയും മുമ്പിൽ 23 ന് പ്രതിഷേധ മാർച്ചും ധർണയും നടത്തുവാൻ യോഗം തീരുമാനിച്ചു. അഡ്വ.ഡി.സുഗതൻ,എസ്.രാജേന്ദ്രൻ,പനത്തറ പുരുഷോത്തമൻ,കെ.ആർ.രാജേന്ദ്രപ്രസാദ്,പി.ഡി.ശ്രീനിവാസൻ,പി.ആർ.ശശിധരൻ എന്നിവർ സംസാരിച്ചു.