അമ്പലപ്പുഴ : ഫണ്ട് അനുവദിച്ച് നാല് വർഷമായിട്ടും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം എട്ടാം വാർഡിലെ തുരുത്തിച്ചിറ റോഡ് നിർമ്മാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കഞ്ഞിപ്പാടം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുമരാമത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി കെ .അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി. പ്രദീപ്, പി .രാജേഷ് ,അജി , സുമേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.