പൂച്ചാക്കൽ : എസ് എൻ ഡി പി യോഗം 613-ാം നമ്പർ മാക്കേകടവ് ശാഖയിലെ ശ്രീ ഗൗരിനാഥ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് ഉത്സവം പത്ത് മുതൽ പതിനഞ്ചു വരെ നടക്കും. പത്തിന് രാവിലെ 7ന് കൊടിക്കയർ, കൊടിക്കൂറ വരവ്, 9.3നും 10.30നും മദ്ധ്യേ വടക്കൻ പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റും. പന്ത്രണ്ടിന് കൊടിയേറ്റ് സദ്യ, വൈകിട്ട് 7ന് തിരുവാതിര കളി, പതിനൊന്നിന് രാവിലെ ആറരയ്ക്ക് ആയിരംപറ സമാരംഭം, വൈകിട്ട് നാലിന് താലപ്പൊലി വരവ്, ഏഴരയ്ക്ക് തിരുവാതിര കളി , രാത്രി എട്ടിന് നാടകം,. പന്ത്രണ്ടിന് വൈകിട്ട് നാലിന് നാട്ടുതാലപ്പൊലി, ഏഴിന് ആത്മീയ പ്രഭാഷണം എട്ടിന് ഗുരുദേവ കൃതികളുടെ ആവിഷ്കാരം, ഒൻപതിന്രു കലാസന്ധ്യ 2020, പതിമൂന്നിന് വൈകിട്ട് നാലിന് താലപ്പൊലി വരവ്, 7ന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന നാട്ടരങ്ങ് പതിനാലിന് കാഴ്ചശ്രീബലി, ഗജ സ്വീകരണം, ആനയൂട്ട്, ദേശതാലപ്പൊലി, ഓട്ടൻതുള്ളൽ, പഞ്ചാരിമേളം എന്നിവയും രാത്രി പത്തിന് ഡ്രംസ് സോളോ, പതിനൊന്നിന് പള്ളിവേട്ട എന്നിവ നടക്കും.പതിനഞ്ചിന് ആറാട്ട്. രാത്രി പത്തിന് വയലിൻഫ്യൂഷൻ 12ന് വലിയ ഗുരുതി, തുടർന്ന് കൊടിയിറക്ക്.ഉത്സവപരിപാടികൾക്ക് ദേവസ്വം ഭാരവാഹികളായ കെ.ധനഞ്ജയൻ, ആർ.ശ്യാംരാജ്, എം.കെ പങ്കജാക്ഷൻ എന്നിവർ നേതൃത്വം നൽകും.