ആലപ്പുഴ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കൈനകരിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നടന്നു. പൊതുസമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്തു. എ.എെ.ബി.ഇ.എ സംസ്ഥാന പ്രസിഡന്റ് അനിയൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി കെ.എസ്.കൃഷ്ണ,സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി.ജോസൺ എന്നിവർ താക്കോൽദാനം നിർവഹിച്ചു. കൈനകരി ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ സജീവ്,വൈസ് പ്രസിഡന്റ് ജിജോ പള്ളിയ്ക്കൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുബി സന്തോഷ്,കെ.പി.രാജീവ്,എെഷമ്മാ ജീവാനന്ദൻ,സെക്രട്ടറി പി.വി.വിനോദ്,പി.മണിക്കുട്ടൻ നായർ,ജയഗോപാൽ തുടങ്ങിയവർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.എസ്.അനിൽകുമാർ സ്വാഗതവും സംസ്ഥാന അസി.സെക്രട്ടറി സി.അനന്തകൃഷ്ണൻ നന്ദിയും പറഞ്ഞു.