ആലപ്പുഴ:പ്രളയത്തിൽ തകർന്ന പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന സ്‌പെഷ്യൽ പാക്കേജിൽ പെരുമ്പളം പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പ് മന്ത്റിക്ക് കത്ത് നൽകിയതായി ഷാനിമോൾ ഉസ്മാൻ എം.എൽ.എ അറിയിച്ചു.

2018ലെ പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട പഞ്ചായത്തുകൾക്ക് 2019- 20 ലെ ബ‌ഡ്ജറ്റിൽ ഉൾപ്പെടുത്തി പ്രത്യേക വിഹിതം അനുവദിച്ചിരുന്നു.