ആലപ്പുഴ: വെണ്മണി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവു നടന്നു. വെണ്മണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈ മാറി .ലൈഫ് മിഷൻ പദ്ധതി പ്രകാരം പഞ്ചായത്തിൽ 78 വീടുകൾ ആണ് നിർമ്മിച്ച് നൽകിയത് .
പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അജിത മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ ,പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധി​ച്ചു.