a

മാവേലിക്കര : ഇരുവൃക്കകളും തകരാറിലായ നിർദ്ധനയായ വീട്ടമ്മ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. കല്ലുമല ആക്കനാട്ടുകര പ്രിയസദനത്തിൽ പ്രവീൺ കുമാറിന്റെ ഭാര്യ ലതാകുമാരിയാണ് (46) ചികിത്സയിലുള്ളത്. 3 വർഷം മുമ്പാണ് ലതാകുമാരിക്ക് രോഗലക്ഷണം കണ്ടുതുടങ്ങിയത്. ആഴ്ചയിൽ 3 ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ ജീവൻ നിലനിറുത്തുന്നത്. കൂലിപ്പണിക്കു പോകുന്ന പ്രവീണിന്റെ വരുമാനം ഭാര്യ ലതാകുമാരിയുടെ ചികിത്സക്കും കുടുംബചെലവിനും തികയാത്ത സ്ഥിതിയാണ്. കടം വാങ്ങിയും പ്രദേശവാസികളുടെ സഹായത്താലുമാണ് ഇതുവരെയുള്ള ചികിത്സകൾ നടത്തിയത്. സഹായത്തിനായി പ്രവീണിന്റെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് കല്ലുമല ശാഖയിൽ അക്കൗണ്ട് (നമ്പർ: 125201000011918, ഐ.എഫ്.എസ് കോഡ് IOBA 0001252) തുടങ്ങി. 9072250139.