ചേർത്തല: മരുത്തോർവട്ടം ബൈബിൾ കൺവൻഷൻ നാളെ തുടങ്ങി 12ന് സമാപിക്കും. സെന്റ് സെബാസ്​റ്റ്യൻസ് പള്ളി മൈതാനിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി കുര്യൻ ഭരണികുളങ്ങര, ജനറൽ കൺവീനർ ജോസ് എരയന്നം വീട്,തങ്കച്ചൻ കളേഴത്ത്,ലിജോ ജോസ് വളവുങ്കൽ എന്നിവർ പറഞ്ഞു.മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം അസി.ഡയറക്ടർ ഫാ. വർഗീസ് കൊ​റ്റാപ്പറമ്പിൽ ധ്യാനം നയിക്കും.പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തൽ പള്ളിമു​റ്റത്ത് സജ്ജീകരിച്ചു.വിവിധ സ്ഥലങ്ങളിലേക്ക് യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൺവൻഷന് മന്നോടിയായുള്ള തിരുവചന ജ്യോതി പ്രയാണം ഇന്ന് രാവിലെ 9.30ന് മുട്ടം സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ നിന്ന് ആരംഭിച്ച് രാത്രി 8.30ന് കൺവൻഷൻ നഗറിൽ സമാപിക്കും. നാളെ രാവിലെ 9ന് മുട്ടം ഫൊറോനാ വികാരി റവ. ഡോ. പോൾ വി. മാടൻ ബൈബിൾ പ്രതിഷ്ഠിക്കും. വിൻസൻഷ്യൽ സഭ ജനറാൾ ഫാ.സെബാസ്​റ്റ്യൻ തുണ്ടത്തിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.