ഹരിപ്പാട്: പല്ലന കുമാരകോടി കുമാരനാശാൻ സ്മാരക സമിതി യുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 97ാമത് ചരമ വാർഷികദിനാചരണത്തോടനുബന്ധിച്ച് ഉപന്യാസ മത്സരം സംഘടിപ്പിക്കും. കേരള മഹാത്മാഗാന്ധി സർവ കലാ ശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. നവകേരള സൃഷ്ടിയിൽ ആശാൻ കവിതകളിലെ പങ്ക് എന്നതാണ് വിഷയം. രചനകൾ 500വാക്കിൽ കൂടരുത്. പ്രിൻസിപ്പലി​ന്റെ സാക്ഷ്യ പത്രത്തോടൊപ്പം ജനുവരി 9 ന് മുമ്പ് പ്രൊഫ.ഖാൻ, സെക്രട്ടറി കുമാരനാശാൻ സ്മാരക സമിതി കുമാരകോടി, പല്ലന ആലപ്പുഴ 690515എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9447348844.