photo

ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ 374ാമത് മകരം തിരുനാളിന് പത്തിന് കൊടിയേറുമെന്ന്
റെക്ടർ ഫാ.ക്രിസ്​റ്റഫർ.എം.അർത്ഥശേരിൽ,ജോസഫ് പുളിക്കൻ,ബെന്നി ജോയി,സുനിൽ ബനിയാച്ചൻ,സാബുജോൺ എന്നിവർ അറിയിച്ചു.10ന് വൈകിട്ട് 4.30ന് പാലായിൽ നിന്നുള്ള പതാക അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരും. തിരുസ്വരൂപ അകമ്പടിയോടെ പതാകപ്രയാണം വൈകിട്ട് 5.30ന് ബീച്ച് കുരിശടിയിൽ നിന്ന് ആരംഭിക്കും,7ന് ആലപ്പുഴ രൂപത ബിഷപ്പ് ഡോ.സ്​റ്റീഫൻ അത്തിപ്പൊഴിയിൽ കൊടിയേ​റ്റും.11മുതൽ രാവിലെ 5.30നും 7നും ദിവ്യബലിയും വൈകിട്ട് 6ന് ആഘോഷമായ ദിവ്യബലിയുമുണ്ടാകും.12ന് വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനം മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.ആലപ്പുഴ രൂപത വികാരി ജനറൽ മോൺ.പയസ് ആറാട്ടുകുളം അദ്ധ്യക്ഷത വഹിക്കും.എ.എം ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് കലാസന്ധ്യ.
18ന് രാവിലെ 5ന് പ്രസിദ്ധമായ തിരുസ്വരൂപ നടതുറക്കൽ,തിരുസ്വരൂപ വന്ദനം,തുടർന്ന് ദിവ്യബലി.19 ന് രാവിലെ 5.30നും 7നും 9നും 11നും വൈകിട്ട് 3നും 6നും രാത്രി 9നും ആഘോഷമായ ദിവ്യബലി.
തിരുന്നാൾ ദിനമായ 20ന് രാവിലെ 5.30നും 7നും 9നും ദിവ്യബലി. 11 ന് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേ​റ്റർ ആർച്ച് ബിഷപ്പ് ഡോ.മാർ.ആന്റണി കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ സീറോമലബാർ റീത്തിൽ ആഘോഷമായ ദിവ്യബലി. വൈകിട്ട് 3ന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലി,ആലപ്പുഴ രൂപത മെത്രാൻ ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികനാകും. വൈകിട്ട് 4.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. 7ന് സമൂഹ ദിവ്യബലി.21ന് ദൈവദാസൻ മോൺ. റെയ്‌നോൾഡ് പുരയ്ക്കൽ അനുസ്മരണ ദിനം, 23ന് ദൈവദാസൻ ഫാ.പ്രസന്റേഷൻ അനുസ്മരണ ദിനം, 25ന് മദർ ഫെർണാണ്ട റിവ അനുസ്മരണ ദിനം . 26ന് വൈകിട്ട് 6ന് മലങ്കര റീത്തിൽ ദിവ്യബലി,മാവേലിക്കര രൂപത മെത്രാൻ ഡോ.ജ്വോഷാമാർ ഇഗ്‌നാത്തിയോസ് കാർമ്മികനാകും. 27ന് ഉച്ചയ്ക്ക് 3ന് സമൂഹബലി, 4.30 ന് പ്രദക്ഷിണം, രാത്രി10.30 ന് കൃതജ്ഞതാ സമൂഹബലി, തിരുസ്വരൂപ വന്ദനം, 12 ന് നടയടക്കൽ, തുടർന്ന് കൊടിയിറക്കൽ.