ഹരിപ്പാട്: മുതുകുളം പാണ്ഡവർകാവ് ദേവിക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ധനു മാസത്തിലെ കാർത്തിക നാളിലെ പൊങ്കാല സമർപ്പണവും പുഷ്പാഭിഷേകവും ഇന്ന് രാവിലെ 7ന് നടക്കും. രാവിലെ 7.30 ന് ക്ഷേത്രം തന്ത്രി കടിയക്കോൽ തുപ്പൻ നമ്പൂതിരി അഗ്നിപകരും. വൈകിട്ട് 4ന് പുഷ്പാഭിഷേക ഘോഷയാത്ര കരുണാമുറ്റം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. 7.15ന് പുഷ്പാഭിഷേകം, 8.30ന് പുറത്തെഴുന്നള്ളത്ത്, ആചാരപരമായ നാല് പ്രദിക്ഷണങ്ങൾക്ക് ശേഷം എഴുന്നള്ളത്ത് എന്നിവ നടക്കും.