ചേർത്തല:വി.എൻ.എസ്.എസ് എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂളിന്റെ 21-ാമത് വാർഷികാഘോഷം 10ന് വൈകിട്ട് 3ന് എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.ആർ.ഡി.സി പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും.എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എൻ.നടരാജൻ,അഡ്വ.ഡി.സുഗതൻ,ആർ.ഡി.സി കൺവീനർ എൽ.ശിവാനന്ദൻ,ട്രഷറർ കെ.വി.സാബുലാൽ,എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ,വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,പി.ടി.എ പ്രസിഡന്റ് ജി.രാജേഷ് എന്നിവർ സംസാരിക്കും.എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ സമ്മാനങ്ങൾ വിതരണം ചെയ്യും.സ്പെഷ്യൽ ഓഫീസർ പ്രൊഫ.എൻ.കെ.സോമൻ സ്വാഗതവും സ്കൂൾ ലീഡർ അർച്ചന മുകേഷ് നന്ദിയും പറയും. പ്രിൻസിപ്പൽ സൂസൻ തോമസ് വാർഷിക റിപ്പോർട്ട് അവർതരിപ്പിക്കും.