മാരാരിക്കുളം: ചെട്ടികാട് പാട്ടുകളം രാജരാജേശ്വരി മഹാദേവീ ക്ഷേത്രത്തിൽ പാർവതി ദർശനം 10 ന് നടക്കും.ചടങ്ങുകൾക്ക് മുന്നോടിയായി 9 ന് രാവിലെ 9 ന് ദ്റവ്യ സമർപ്പണം. എട്ടങ്ങാടി പുഴുക്കിന് ആവശ്യമായ കാച്ചിൽ,ചേന,ചെറുകിഴങ്ങ്,കൂർക്ക,മധുരകിഴങ്ങ്,ചേമ്പ്,പച്ച ഏത്തയ്ക്ക,വൻപയർ,തേങ്ങ എന്നീ വിഭവങ്ങൾ സമർപ്പിക്കാം. വൈകിട്ട് 4.30 ന് ഇളനീർ താലപ്പൊലി. 5.30 ന് ശിവഭഗവാന് ഇളനീർ അഭിഷേകം. 10 ന് പുലർച്ചെ 5.45 ന് കേളികൊട്ട്, 6 ന് പാർവതി ദർശനത്തിന് ക്ഷേത്രയോഗം പ്രസിഡന്റ് കെ.സദാശിവൻ ദീപ പ്രകാശനം നടത്തും.തുടർന്ന് രാജേശ്വരി നിവാസിലെ ഡോ.ശ്രീകുമാറും കുടുംബവും ആദ്യ ദർശനവും കാണിക്ക സമർപ്പണവും നടത്തും.7.30ന് അമ്പലപ്പുഴ ശ്രീകുമാർ സോപാന സംഗീതം അവതരിപ്പിക്കും.8.30ന് സംഗീതാർച്ചന,11ന് നൃത്തനൃത്യങ്ങൾ,ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്,വൈകിട്ട് 5ന് തിരുവാതിരകളി,7.30ന് എട്ടങ്ങാടി പ്രസാദ വിതരണം.