മാവേലിക്കര: പൗരത്വ ബില്ലിനെതിരെ ഡി.വൈ..എഫ്.ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യൂത്ത് മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ ബ്ലോക്ക് സെക്രട്ടറി അഡ്വ.ആർ.ശ്രീനാഥിന് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. കുറത്തികാട്ട് നിന്നാരംഭിച്ച മാർച്ച് മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. കുറത്തികാട്ട് നടന്ന യോഗം ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.വിഷ്ണു അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ്, അഡ്വ.ജി.അജയകുമാർ, ടി.വിശ്വനാഥൻ, യു.വിശ്വംഭരൻ, കെ.മനോഹരൻ, ഒ.മനോജ്, എം.എസ് അരുൺ കുമാർ, എസ്.ശാന്തിഷ്, പി.അജിത്ത് എന്നിവർ സംസാരിച്ചു. വികാസ് സ്വാഗതം പറഞ്ഞു. മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നടന്ന സമാപനയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.