തുറവൂർ: വാളയാർ നീതിയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം തുറവൂരിൽ സമാപിച്ചു. സമാപന സമ്മേളനം സിസ്റ്റർ ആലീസ് ഉദ്ഘാടനം ചെയ്തു.ആർ. നീലകണ്ഠൻ . ഫാ. അഗസ്റ്റിൻ വട്ടോളി വി എം മാർസൻ, സുഭാഷ് നാഗ തുടങ്ങിയവർ സംസാരിച്ചു. രാവിലെ അരൂരിൽ നിന്നും വി.വി. ആനന്ദന്റെ നേതൃത്വത്തിൽ ആരംഭിച്ച നീതി യാത്രയാണ് തുറവൂരിൽ സമാപിച്ചത്. ചന്തിരൂർ, എരമല്ലൂർ , കുത്തിയതോട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ യാത്രക്ക് സ്വീകരണങ്ങൾ നൽകി. ഇന്ന് രാവിലെ 7 ന് തുറവൂരിൽ നിന്നും ആരംഭിക്കുന്ന യാത്ര വൈകീട്ട് 5.30 ന് കലവൂരിൽ സമാപിക്കും. സമാപന സമ്മേളനം റിട്ട ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യും.