ചേർത്തല: റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കൽസത്താർ നയിച്ച
വാഹനപ്രചരണജാഥയുടെ സമാപന സമ്മേളനം കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ഇ.വി.തിലകൻ അദ്ധ്യക്ഷതവഹിച്ചു.
എൻ.ഷിജീർ,വി.രാഹുലേയൻ,ആർ.രാജീവ്,ആർ. ഉദയകുമാർ കേണ്ടായി,ഡി.ജയപ്രകാശ് എന്നിവർ സംസാരിച്ചു.
ഹരിപ്പാട് നിന്ന് ആരംഭിച്ച ജാഥ ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു.ചെങ്ങന്നൂർ,മാവേലിക്കര,കുട്ടനാട്,അമ്പലപ്പുഴ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ചേർത്തല മുട്ടം പള്ളിയ്ക്ക് സമീപം സമാപിച്ചു.