മാരാരിക്കുളം: വലിയ കലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മകരസംക്രമ ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറും.ഉത്സവം15ന് സമാപിക്കും.ഇന്ന് വൈകിട്ട് 6നും 6.30നും മദ്ധ്യേ കടിയക്കോൽ മനയിൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേ​റ്റ്.തുടർന്ന് നൃത്തനൃത്ത്യങ്ങൾ,രാത്രി 8 ന് തൃശൂർ രജപുത്ര അവതരിപ്പിക്കുന്ന നാടകം പകിട.നാളെ രാവിലെ 7ന് നാരായണീയപാരായണം,8.30ന് എതൃത്തുപൂജ,പഞ്ചഗവ്യകലശ പൂജ,കലശാഭിഷേകം,9.30ന് ശ്രീഭൂതബലി,വൈകിട്ട് 6ന് ശ്രീബലി 7.30ന് ആലപ്പുഴ സ്വരലയ അവതരിപ്പിക്കുന്ന സ്മൃതിലയം. 5ന് മകരവിളക്ക്. വൈകിട്ട് 6ന് ദീപക്കാഴ്ച. 7ന് പാട്ടുകച്ചേരി, 8.30 ന് കടുംതുടിയാട്ടം.