ചേർത്തല: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഏകദിന ഉപവാസം നടത്തും.രാവിലെ 10 മുതൽ വൈകിട്ട് 5വരെ വയലാർ കവലയ്ക്ക് സമീപം നടക്കുന്ന ഉപവാസം ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ അദ്ധ്യക്ഷനാകും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.