അമ്പലപ്പുഴ:എരുമേലി പേട്ട തുള്ളലിനും ശബരി മലയിലെ ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിനുമായി അസലപ്പുഴ സംഘം ഇന്നലെപുറപ്പെട്ടു. രാവിലെ 7നാണ് രഥ ഘോഷയാത്ര ആരംഭിച്ചത്. സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ 350 ൽപ്പരം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് യാത്രയിൽ പങ്കെടുക്കുന്നത്. കണ്ണമംഗലം കേശവൻ നമ്പൂതിരി തിടമ്പ് പൂജിച്ച് സമൂഹപെരിയോന് കൈമാറി. അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും സ്വീകരണത്തിനു ശേഷം ഇന്ന് സംഘം യാത്രതിരിക്കും. 10 ന് മണിമല ആഴി പൂജ, 12 ന് പേട്ടകെട്ട്, 14 ന് പമ്പാ സദ്യ, 15 ന് നെയ്യഭിഷേകം, മഹാനിവേദ്യം, കർപ്പൂരാഴി പൂജ എന്നീ ചടങ്ങുകൾ പൂർത്തിയാക്കി. 17 ന് സംഘം മടങ്ങി എത്തും