മാവേലിക്കര: ശബരിമലയിൽ അഭിഷേകം ചെയ്യാനുള്ള നെയ് നിറച്ച കാവടികളുമായി കാൽനടയായി ശബരീശ ദർശനത്തിന് പോകുന്ന കല്ലട കാവടിസംഘം ഇന്ന് മാവേലിക്കരയിൽ എത്തും. കിഴക്കെ കല്ലട കുരുവേലിൽ കുടുംബക്കാരുടേയും പടിഞ്ഞാറെ കല്ലട ചാങ്ങേത്ത് കുടുംബക്കാരുടേയും സംഘമാണ് ഇന്ന് മാവേലിക്കരയിൽ എത്തിച്ചേരുന്നത്.
വൈകിട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദർശനത്തിന് ശേഷം കുരുവേലിൽ കുടുംബത്തിന്റെ താവഴിയായ കോട്ടയ്ക്കകം മന്താനത്ത് ശ്രുതിലയയിൽ ഭജനയ്ക്കും കാവടി പൂജയ്ക്കും ശേഷം നാളെ പുലർച്ചെ സംഘം യാത്രതുടരും. നാളെ ചെറിയനാട് വഴി ചെങ്ങന്നൂരിലേക്ക് പോകുന്ന സംഘം ആറൻമുള, അയിരൂർ വഴി എരുമേലിയിൽ പേട്ടതുള്ളി പരമ്പരാഗത കാനന പാതയിലൂടെ സന്നിധാനത്ത് എത്തിച്ചേരും.