ആലപ്പുഴ: നഗരസഭയെ മാലിന്യരഹിതവും ലഹരി മുക്തവും ആക്കുമെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. സനാതനപുരം മൈത്രി റസിഡൻസ് അസോസിയേഷന്റെ നവവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് പി.ഡി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.മധു സ്വാഗതവും ട്രഷറർ ജി.ബൈജു നന്ദിയും പറഞ്ഞു.