മാവേലിക്കര: ജാക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര കോടിക്കൽ ഗാർഡനിൽ നടത്തിവരുന്ന ചക്ക മഹോത്സവം നാളെ സമാപിക്കും. ഇന്ന് സമാപിക്കാനമിരുന്ന ചക്ക മഹോത്സവത്തിന് പൊതുജനങ്ങളിൽ നിന്ന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെത്തേക്കുകൂടി നീട്ടുകയായിരുന്നുവെന്ന് ജാക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷൻ പ്രസിഡന്റ് വിജയകുമാർ അടൂർ പറഞ്ഞു. ചക്ക, കൂൺ മഹോത്സവവും ജൈവ കാർഷിക മേളകളുമാണ് ഇവിടെ നടത്തുന്നത്. ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.