അരൂർ: എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ഘണ്ടാകർണ- ദേവീക്ഷേത്രത്തിൽ ഉത്സവം 18ന് കൊടിയേറി 25 ന് ആറാട്ടോടെ സമാപിക്കും.18 ന് രാത്രി 8.20 നും 8.45നും മദ്ധ്യേ തന്ത്രി എരമല്ലൂർ ഉഷേന്ദ്രന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്.തുടർന്ന് കൊടിയേറ്റു സദ്യ 19 ന് വൈകിട്ട് 7ന് നാട്ടുതാലപ്പൊലി, 7.30 ന് വയലിൻ സംഗീതാരാധന, രാത്രി 8.30 ന് മോഹിനിയാട്ടം.20ന് വൈകിട്ട് നാട്ടുതാലപ്പൊലി, 7.30 ന് വിഷ്വൽ ഗാനമാലിക ,8ന് ഗരുഡവാഹന എഴുന്നള്ളിപ്പ്, 21 ന് വൈകിട്ട് 6.30ന് നാട്ടുതാലപ്പൊലി, രാത്രി 9 ന് ഗരുഡൻ തൂക്കം, 22 ന് വൈകിട്ട് 4ന് എരമല്ലൂർ കോലത്തുശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ദേശക്കാവടി ഘോഷയാത്ര, രാത്രി 9 ന് നാടകം, 23 ന് വൈകിട്ട് 7ന് ഫ്യൂഷൻ ശിങ്കാരിമേളം, 24 ന് രാവിലെ 7 ന് എസ്.എൻ.ഡി.പി യോഗം 671-ാം നമ്പർ എരമല്ലൂർ ശാഖ ഓഫീസ് മുതൽ ക്ഷേത്രം വരെ കൂട്ടവെടി, വൈകിട്ട് 4ന് പകൽപ്പൂരം, രാത്രി 9 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും, 11 ന് പള്ളിവേട്ടയ്ക്ക് പുറപ്പാട്, 25 ന് രാവിലെ 8.05 ന് ആറാട്ടിന് പുറപ്പാട്, 9 ന് പൂജവെളി ക്ഷേത്രക്കുളത്തിൽ ആറാട്ട്,.