തുറവൂർ: പൊതു പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പട്ടണക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂരിൽ റാലിയും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രാജപ്പൻ പിള്ള ,സി.ബി.മോഹനൻ നായർ, ഡി. ശൗരി, ഡി. ശോഭ, പി.കെ.പുരുഷോത്തമൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.