ഹരിപ്പാട്: പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തെ തുടർന്ന് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണി സഞ്ചി ഉപയോഗിക്കുന്നതിനു വേണ്ടി ചിങ്ങോലി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ ആവണി കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണവും വിപണനവും ആരംഭിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സജിനി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിനുരാജ് സ്വാഗതം പറഞ്ഞു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ഷീജ സംസാരിച്ചു. കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് നജീമ നന്ദി പറഞ്ഞു.