vnn

ഹരിപ്പാട് : ചിങ്ങോലി ശ്രീകാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ ധനുമാസ കാർത്തിക പൊങ്കാല നടത്തി. നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്ത പൊങ്കാല മഹോത്സവത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.എസ്.രവി ദീപം കൊളുത്തി. ദേവസ്വം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി വടക്കേ മൂടാമ്പാടി വാസുദേവൻ ഭട്ടതിരിപ്പാട് പണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ജീവത എഴുന്നള്ളത്തും സമൂഹസദ്യയും നടന്നു. സെക്രട്ടറി കെ.വേണുഗോപാലൻ നായർ ,മാനേജർ എൻ.രാധാകൃഷ്ണൻ നായർ, ഉപദേശക സമിതി ജനറൽ കൺവീനർ രഞ്ജി വ് ആലക്കോട്ട്, മാതൃസമിതി കൺവീനർ സരിത, കൺവീനർമാരായ കെ.മുരളീധരൻ പിള്ള ,ജി.അരവിന്ദ് തുടങ്ങിയവർ നേതത്വം നൽകി.