കുട്ടനാട് : എസ്.എൻ.ഡി.പി യോഗം ചെറുകര രണ്ടാം നമ്പർ ശാഖയിലെ ജ്ഞാനേശ്വരം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവാതിരദർശനം ഇന്നും നാളെയുമായി നടക്കും. നാളെ വൈകിട്ട് 6.30ന് എസ് എൻ ട്രസ്റ്റ്‌ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. രാവിലെ 10.30ന് ഭക്തി ഗാനസുധയും ഉണ്ടാകും.