മാവേലിക്കര: നഗരസഭയും പുന്നപ്ര കാർമൽ കോളേജ് ഒഫ് എൻജിനീയറിംഗും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രൊഫ ഡോ.പി.ആർ.വെങ്കിട്ടരാമൻ നയിക്കുന്ന കരിയർ ഗൈഡൻസ് സെമിനാർ 9ന് രാവിലെ 10ന് നഗരസഭയുടെ അംബേദ്കർ സ്മാരക നിലയത്തിൽ നടക്കും. പ്ലസ്ടു കഴിഞ്ഞവർക്കായാണ് സെമിനാർ. നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷ് ഉദ്ഘാടനം നിർവഹിക്കും. കാർമ്മൽ സ്ഥാപനങ്ങളുടെ ചെയർമാൻ ഫാ.മാത്യു അറേക്കളം അദ്ധ്യക്ഷനാകും. നഗരസഭാ വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ഡോ.പോൾ.കെ.മാത്യു, കോളേജ് ഡയറക്ടർ ഫാ.ജസ്റ്റിൻ ആലുക്കൽ എന്നിവർ പങ്കെടുക്കും. സെമിനാറിന് ബേസിക് സയൻസ് വിഭാഗം മേധാവി പ്രൊഫ.നാരായണൻ നമ്പൂതിരി.വി, എം.പ്രകാശ് എന്നിവർ നേതൃത്വം വഹിക്കും. ഫോൺ: 9745005199, 9446513899.