തുറവൂർ:കോടംതുരുത്ത് സർഗാത്മക സംവാദ വേദിയുടെ നേതൃത്വത്തിൽ " അക്കിത്തം കവിത ദർശനവും സമീപനവും " എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.എം. സലാഹുദ്ദീൻ മോഡറേറ്ററായി. ആർ. അനിൽ കുമാർ അദ്ധ്യക്ഷനായി. പ്രൊഫ. കെ. സദാനന്ദൻ വിഷയം അവതരിപ്പിച്ചു. വി.എ.വിനയകുമാർ, എസ്.ദിനകർ , ടി.കെ. മനോഹരൻ, എം.ശശിധരൻ, കെ.രമണൻ എന്നിവർ സംസാരിച്ചു.