മാവേലിക്കര: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവം മുപ്പത്തി ഒമ്പതാം ദിവസമായ ഇന്ന് രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് യുധിഷ്ഠിരശോകം കൃഷ്ണദൈവപായനസാന്ത്വനം മുതൽ അശ്വമേധ സമാരംഭം അശ്വാനുസരണം വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത്ത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് കേന്ദ്ര മന്ത്രി രാംദാസ് അത്താവാല ഉദ്ഘാടനം ചെയ്യും. ഭഗവത്ഗീതയുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ കെ.പി.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. 7.30ന് കലാസന്ധ്യയിൽ സൗത്ത്‌സോൺ കൾച്ചറൽ പരിപാടികൾ നടക്കും.