പൂച്ചാക്കൽ:പൂച്ചാക്കലിലെ പുതിയ പൊതുമാർക്കറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം 10 ന് ഉച്ചയ്ക്ക് 2 ന് നടക്കും. അഡ്വ. എ എം ആരിഫ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ്, വൈസ് പ്രസിഡന്റ് കെ ആർ പുഷ്കരൻ, ജില്ലാ പഞ്ചായത്തംഗം പി എം പ്രമോദ്, എബ്രഹാം ജോർജ്, രതി നാരായണൻ, പി ശശികല, മിനി രമേശൻ, വിജയകുമാരി എന്നിവർ സംസാരിക്കും. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് 1.4 കോടി രൂപ ചെലവിൽ പൂച്ചാക്കലിൽ നിർമ്മിച്ച പുതിയ മാർക്കറ്റിൽ മത്സ്യസ്യവിപണനത്തി