മാവേലിക്കര: ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് തുടക്കമായി. തുരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി ഭദ്രദീപ പ്രതിഷ്ഠ നടത്തി. ഉപദേശക സമിതി സെക്രട്ടറി കെ.എം.ഹരികുമാർ, അസിസ്റ്റന്റ് ദേവസം കമ്മീഷണർ എൻ.രാജീവ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ പി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. അഞ്ചാം ദിവസമായ 11ന് 10.30ന് രുഗ്മിണി സ്വയംവരം, രാത്രി 8ന് കുത്തിയോട്ട ചുവടും പാട്ടും, 12ന് രാവിലെ 10ന് കുചേലസദ്ഗതി, രാത്രി 8ന് കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ, 13ന് വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.