വള്ളികുന്നം: പൗരത്വ ഭേതഗതി നിയമം നടപ്പിലാക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല പറഞ്ഞു . നിയമത്തിനെതിരെ കെ.പി.സി.സി ഗാന്ധി ഹരിത സമൃദ്ധി സംസ്ഥാന സെക്രട്ടറി മഠത്തിൽ ഷുക്കൂർ ചൂനാട്ട് നടത്തിയ 24 മണിക്കൂർ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കിഴക്ക് മണ്ഡലം പ്രസിഡന്റ് ശാനി ശശി അദ്ധ്യക്ഷത വഹിച്ചു. സി. ആർ മഹേഷ്, കെ.പി.സി.സി സെക്രട്ടറി അഡ്വi. കെ.പി ശ്രീകുമാർ ,അഡ്വ. കെ.മുരളീധരൻ, ബി.രാജലക്ഷമി, മനോജ് സി ശേഖർ, ഗീതാ രാജൻ, എസ്.വൈ ഷാജഹാൻ, എം.കെ ബിജുമോൻ, രാജൻ പിള്ള, ജി.രാജീവ് കുമാർ, വള്ളികുന്നം പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.