വള്ളികുന്നം: കേരള ഗണക മഹാ സഭയുടെ 52-ാ നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം നടന്നു. ടി.സി കാർത്തികേയൻ യോഗം ഉദ്ഘാടനം ചെയ്തു.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഇ ആർ ദേവരാജൻ (പ്രസിഡന്റ്), ജി.എസ് ദേവ ലൗല് (വൈസ് ,പ്രസിഡന്റ്), കെ.എസ് ദേവരാജൻ (സെക്രട്ടറി), എസ്.ദിനൂപ് (ജോ: സെക്ര.), ആർ.രാഹുൽ (ട്രെഷ:) എന്നിവരേയും വനിതാവേദിയിലേക്ക് രമ്യാ രഞ്ജിത് (പ്രസിഡന്റ്), ബിന്ദു (വൈ:. പ്രസി), കെ.ജി ജയശ്രീ (സെക്ര.), ശശികല (ജോയി: സെക്ര), സുജാകുമാരി (ഖജാ.) എന്നിവരേയും തിരഞ്ഞെടുത്തു. തുടർന്ന് ബാലവേദിയുടെയും വനിതാ വേദിയുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു.