മാവേലിക്കര: ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് കെ.എസ്.എസ്.പി.യു മാവേലിക്കര ബ്ലോക്ക്, ടൗൺ കമ്മിറ്റികളുടെ സംയുക്താഭാമുഖ്യത്തിൽ ഐക്യദാർഡ്യ പ്രകടനവും വിശദീകരണ യോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.വി.ഗോവിന്ദപിള്ള ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പ്രസിഡന്റ് സി.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനായി. മാവേലിക്കര ടൗൺ പ്രസിഡന്റ് പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, എസ്.ശിവാനന്ദൻ, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, ആർ.ആർ.സി.വർമ്മ എന്നിവർ സംസാരിച്ചു.